ഉപേക്ഷിക്കുക അല്ലെങ്കില്‍ ത്യജിക്കുക എന്നുപറയുന്ന ത്യാഗം അല്പം വ്യത്യസ്താനുഭവങ്ങളോടെ വേണം മനസ്സിലാക്കാന്‍. ഇഷ്ടമില്ലാത്തതുകൊണ്ട് ഉപേക്ഷിക്കുന്നത് ത്യാഗമല്ല. ഇഷ്ടമുള്ളത് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ത്യജിക്കുന്നതാണ് ത്യാഗം. ഗുരുവാക്യത്തിലുള്ള ശ്രദ്ധ, സാധകനും...
Read moreDetailsഞാന്‍ ഇതല്ല എന്നുള്ള അധ്യാസത്തിന്റെ മറുവശത്താണ് ഞാന്‍ ഇതാണ് എന്ന അപവാദം. ഒരേ വസ്തുവിനെ കേന്ദ്രീകരിച്ചാണ് ഇവ രണ്ടും ഉണ്ടാകുന്നത്. വസ്തുവിനെ സമ്പൂര്‍ണ്ണമായി നിഷേധിക്കുമ്പോള്‍ അഥവാ വസ്തുപരതയില്‍നിന്ന്...
Read moreDetailsദുഃഖപരിഹാരത്തിനും സുഖാനുഭവത്തിനും വേണ്ടി ജീവനുണ്ടാകുന്ന ആഗ്രഹം ഏതുരീതിയിലെപ്പോഴുണ്ടാകുമെന്ന് കണ്ടുപിടിക്കുക വിഷമമാണ്. അനന്തകോടി സൃഷ്ടികളിലൂടെ അവശേഷിച്ചും വിസര്‍ജിച്ചും ബന്ധപ്പെട്ടിരിക്കുന്ന ആശാലക്ഷങ്ങള്‍ പൂര്‍വവാസനകളുമായി എപ്പോഴാണൊരുമിക്കുന്നതെന്നും നിര്‍ണയിക്കാന്‍ കഴിയില്ല.
Read moreDetailsകര്‍മങ്ങളുടെ ഫലപ്രാപ്തി വിവിധലോകങ്ങളില്‍ (സ്വര്‍ഗലോകം, ഭുവര്‍ലോകം, ഭൂലോകമെന്നിങ്ങനെ വ്യത്യസ്തമണ്ഡലങ്ങളില്‍) വേഗത,തീക്ഷണത ഇവയെ ആസ്പദിച്ച് വ്യത്യസ്തങ്ങളായിരിക്കും. എന്നാല്‍ ഭൂലോകപരിസരങ്ങള്‍ കര്‍മഫല പ്രാപ്തിയെ സ്വഭാവേന നിയന്ത്രിക്കുന്നതുമൂലം പ്രായേണ താമസം സംഭവിക്കുന്നു.
Read moreDetailsബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെപ്പോലെ അകാമത്വം സംഭവിച്ച യോഗികള്‍ വളരെ വിരളമാണ്. സ്വാമിജിയെപ്പോലുള്ളവര്‍ക്ക് ലോകത്തില്‍ ഒരു ക്രിയയും കാണപ്പെടുന്നില്ല. ലൗകികവും വൈദികവുമായ കാര്യങ്ങള്‍പോലും കാമപ്രേരിതമായതുകൊണ്ട് ഇച്ഛാകാര്യങ്ങളായിത്തന്നെ അനുവര്‍ത്തിക്കുന്നു.
Read moreDetailsസാധാരണക്കാരനും സാധകനുംതമ്മിലുള്ള വ്യത്യാസത്തെ സാധനയിലൂടെ വിശദമാക്കുകയാണ് സവിതര്‍ക്കസമാപത്തിയിലൂടെ ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ തന്റെ ഇഷ്ടദേവതയെ ദര്‍ശിക്കുമ്പോള്‍ അന്യമായികാണുന്ന ഒരുരൂപവും ആ രൂപത്തിന്റെ നാമവും തനിക്കും രൂപത്തിനുമിടയ്ക്കുള്ള ദൂരവും ദര്‍ശിക്കുന്നസമയവും...
Read moreDetailsഅത്യത്ഭുതങ്ങളായ പ്രകൃതിരഹസ്യങ്ങളെ അനായാസേന സ്വായത്തമാക്കിയും കരതലമലകം പോലെ ലഘുപ്പെടത്തി സ്പഷ്ടമാക്കിയും കാണുന്ന വ്യക്തിത്വത്തിന്റെ അഭംഗുരപ്രഭാവം മഹാതപസ്സിലൂടെ ഭാരതത്തിലിന്നും നിലനില്‍ക്കുന്നു. സത്തും അസത്തും തിരിച്ചറിയുവാനുള്ള ഉജ്ജ്വലതപസ്സിന്റെ ഊര്‍ജസ്വലതയും ഉന്മേഷവും...
Read moreDetailsഗുരുവിനെവിട്ട് മറ്റൊരു സങ്കല്പം ശരീര ഭാവനകൂടാതെ നിലനില്‍ക്കുകയുമില്ല. ഗുരുവും ബ്രഹ്മസങ്കല്പവും ഒന്നായിരിക്കമൂലം കേന്ദ്രസങ്കല്പം ഗുരുവില്‍നിന്ന് അന്യമാകാന്‍ സാദ്ധ്യമല്ല. ഇങ്ങനെ രൂഢമായ ഗുരുസങ്കല്പംകൊണ്ടുമാത്രമേ ബാഹ്യകര്‍മങ്ങളെ അതിജീവിക്കാനാകൂ. എപ്പോഴും സാധകനിലെ...
Read moreDetailsസ്ഥൂലസൂക്ഷ്മകാരണശരീരങ്ങളെ അതിജീവിച്ച് നില്ക്കുന്ന ചൈതന്യസ്വഭാവമാണ് ഗുരുക്കന്മാരുടെ ചൈതന്യത്തെ സംബന്ധിച്ച് സ്വഭാവമായിട്ടുള്ളത്. സ്വതന്ത്രമായി ബ്രഹ്മാണ്ഡങ്ങളെസൃഷ്ടിച്ചും ലയിപ്പിച്ചുകൊണ്ട് നിലനില്‍ക്കുന്ന ഗുരുശരീരത്തിന്റെ വ്യാപ്തി ഭൗതികസൃഷ്ടിയിലൂടെ ദൃശ്യമാകുന്നതല്ല.
Read moreDetailsകായരൂപത്തില്‍ (ശരീരത്തില്‍) സംയമശക്തികൊണ്ട് വസ്തുഗ്രഹണശക്തിയെ നിയന്ത്രിക്കാന്‍ കഴിയുന്നു. നോക്കുന്നവരുടെ കണ്ണുകള്‍ക്കും യോഗിയുടെ ശരീരത്തില്‍നിന്ന് പ്രതിഫലിക്കുന്ന രശ്മികള്‍ക്കും തമ്മില്‍ വിച്ഛേദമുണ്ടാകുമ്പോള്‍ യോഗിയുടെ അന്തര്‍ദ്ധാനം സംഭവിക്കുന്നു. അതായത് യോഗിയെ കാണാതാവുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies