മുതുകുളം: ഭാരതത്തിന്റെ മതം പഠിപ്പിക്കുന്നത് നന്മയാണെന്നും അത് ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെന്നും കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കുരുംബകര ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത സമീക്ഷാ സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വ്യക്തികള്‍ ഭൗതികതയുടെ അടിസ്ഥാനത്തില്‍ സമ്പന്നരാകുമ്പോഴും പതിന്മടങ്ങ് ദരിദ്രരായിത്തീരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വാഴൂര്‍ തീര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.ഡി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കായംകുളം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി കൈവല്യാനന്ദജി മഹരാജ് ഭദ്രദീപ പ്രതിഷ്ഠ നടത്തി. സ്വാമി വിവിക്താനന്ദ, വൈദ്യുതി ബോര്‍ഡ് അംഗം ബി.ബാബുപ്രസാദ്, എം.ആര്‍.പ്രസാദ്, എം.എസ്.സര്‍ജു എന്നിവര്‍ പ്രസംഗിച്ചു. വളവനാട് വിമല്‍ വിജയ് ആണ് യജ്ഞാചാര്യന്‍. 23ന് സമാപിക്കും.













Discussion about this post