നേമം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള വെള്ളായണി ദേവീ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്നം ഇന്നു തുടങ്ങി ഒന്‍പതിന് സമാപിക്കും. ജ്യോതിഷപണ്ഡിതന്‍ തലയോലപറമ്പ് പരമേശ്വരന്റെ മുഖ്യകാര്‍മികത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. തോട്ടോക്കാട്ടുമഠം ടി.എസ്. വിനീത് ഭട്ട്, തളിപ്പറമ്പ് ശ്രീനിവാസന്‍, ജി.സുരേഷ്, അട്ടക്കുളങ്ങര വി.എസ്.കുമാര്‍ എന്നിവരും പങ്കെടുക്കും. ഇന്നു രാവിലെ ഒന്‍പതിന് ക്ഷേത്രനട തുറന്നതിനുശേഷമാണ് ദേവപ്രശ്നം ആരംഭിച്ചത്.
Discussion about this post