തിരുവൈരാണിക്കുളം: മഹാദേവ ക്ഷേത്രത്തില്‍ ഭഗ്വേദ ലക്ഷാര്‍ച്ചന മഹാകളഭാഭിഷേകത്തോടെ സമാപിച്ചു. ക്ഷേത്രാങ്കണത്തില്‍ തയാറാക്കിയിരുന്ന പ്രത്യേക യജ്ഞ മണ്ഡപത്തില്‍ ഭഗ്വേദത്തിലെ 10,472 മന്ത്രങ്ങള്‍ പതിനഞ്ചോളം വേദജ്ഞന്മാര്‍ ഒന്നിച്ചിരുന്ന് ആറു ദിവസം ജപിച്ച് പുഷ്പങ്ങളാല്‍ വെള്ളികുംഭത്തിലേക്ക് അര്‍ച്ചന ചെയ്തും തുടര്‍ന്ന് അത്താഴപ്പൂജയ്ക്കു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു കൊണ്ടുവന്ന് ഭഗവാന് അഭിഷേകം ചെയ്തുമായിരുന്നു ഭഗ്വേദ ലക്ഷാര്‍ച്ചന നടത്തിയത്. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടാണ് ലക്ഷാര്‍ച്ചനയ്ക്കു മുഖ്യ കാര്‍മികത്വം വഹിച്ചത്. ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കുവാനാണ് ഭഗ്വേദ വേദ ജപം നടത്തിയത്. നിരവധി ഭക്തര്‍ ലക്ഷാര്‍ച്ചനയില്‍ പങ്കു ചേരാനെത്തിയിരുന്നു.
Discussion about this post