കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ആര്‍.എം.പി നേതാവായ ടിപി ചന്ദ്രശേഖരിന്റെ വധം. ഇത്ര മൃഗീയമായി കേരളത്തില്‍ മറ്റാരെയെങ്കിലും ഇതിനുമുമ്പ് കൊലപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. മുഖത്തും തലയിലുമായി വടിവാളുകൊണ്ട് 52 വെട്ടുകളാണുണ്ടായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. സാക്ഷരകേരളമെന്ന് നാം വീമ്പിളക്കിയതുകൊണ്ട് കാര്യമില്ല. പ്രബുദ്ധതയില്ലാത്ത രാഷ്ട്രീയമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണം.
രക്തം കൊണ്ട് കണക്കുതീര്‍ക്കുന്ന മലബാറിന്റെ രാഷ്ട്രീയം എന്നേ അവസാനിപ്പിക്കേണ്ടതായിരുന്നു. ഇതിനുമുമ്പ് ഇതുപോലൊരു സംഭവം യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ വധമാണ്. ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടുനില്‍ക്കെയാണ് അദ്ദേഹത്തെ പിഞ്ചുകുട്ടികളുടെ മുമ്പില്‍വച്ച് വകവരുത്തിയത്. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ എന്ന യുവാവിനെ ‘പാര്‍ട്ടി കോടതി’ തീരുമാനപ്രകാരം നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ വയല്‍മധ്യത്തുവച്ച് വധിച്ചത്.
മനുഷ്യജീവന്‍ ഏറ്റവും വിലപ്പെട്ടതാണ്. അത് ഇല്ലാതാക്കാന്‍ മനുഷ്യന് അവകാശമില്ല. ധാര്‍മികമൂല്യങ്ങളിലോ സനാതനസംസ്‌കൃതിയിലോ വിശ്വസമില്ലാത്ത രാഷ്ട്രീയപ്രസ്ഥാനമാണ് പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. ടി.പി.ശേഖരന്‍ നിഷ്ഠൂരമായി വധിക്കപ്പെട്ട സംഭവത്തെ സാംസ്‌കരികനായകരെന്ന് സ്വയം അഭിമാനിക്കുന്ന ഒരാള്‍ പോലും അപലപിക്കാന്‍ തയാറായില്ല എന്നത് ലജ്ജാകരമാണ്. ബുദ്ധിജീവികളും സാംസ്‌കാരിക നായകന്‍മാരും വധിക്കപ്പെടുന്നവരുടെ പാര്‍ട്ടിനോക്കിയാണ് പ്രതികരിക്കുന്നത്. നട്ടെല്ല് നഷ്ടപ്പെടുത്താത്ത കുറച്ചു സ്വതന്ത്ര സാംസ്‌കരിക നായകന്‍മാര്‍ ടി.പി വധത്തെ അതിശക്തമായ ഭാഷയില്‍തന്നെ അപലപിച്ചു എന്നത് മനസാക്ഷി മരിക്കാത്ത കേരളത്തിലെ വലിയൊരു സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്. കശ്മലന്‍മാരെ ന്യായീകരിക്കുന്ന ബുദ്ധിജീവികളെയോര്‍ത്ത് കേരളത്തിന് ലജ്ജിച്ച് തലതാഴ്ത്താം.
Discussion about this post