തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കാളീശ്വരംക്ഷേത്രത്തില്‍ 20ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ ത്തിയായി.ആറ്റുകാല്‍ പൊങ്കാലമാതൃകയില്‍ ആദ്യമായാണ് ഇവിടെ പൊങ്കാലയിടുന്നത്.
ഇതിനാവശ്യമായ നൂറുകണക്കിന് മണ്‍കലം, ഇഷ്ടിക, വിറക്, അരി, വെല്ലം എന്നിവ ക്ഷേത്രത്തില്‍ സമാഹരിച്ചു. പൊങ്കാല അടുപ്പുകള്‍ ഒരുക്കുന്നതിനുള്ള സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനുമുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ഡാരഅടുപ്പില്‍ ക്ഷേത്രം മേല്‍ശാന്തി ദീപം തെളിക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊങ്കാലനിവേദ്യം സമര്‍പ്പിക്കും
Discussion about this post