അങ്ങാടിപ്പുറം: തളി മഹാദേവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം മെയ് 24 25 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ആഘോഷിക്കും. ചൊവ്വാഴ്ച രാവിലെ ആറിന് ഗണപതി ഹോമത്തോടെ പരിപാടികള്‍ തുടങ്ങും. സന്ധ്യക്ക് സമൂഹാരാധന, പ്രാസാദശുദ്ധി, കലശം, വാസ്തുബലി എന്നിവയും ഉണ്ടാകും.
ബുധനാഴ്ച രാവിലെ 10ന് കലശാഭിഷേകം, സന്ധ്യക്ക് ദീപാരാധനയ്ക്കുശേഷം മഞ്ചേരി ഹരിദാസനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, കേളി എന്നിവയ്ക്കുശേഷം പുറത്തെഴുന്നള്ളിപ്പോടെ സമാപിക്കും.
Discussion about this post