തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കാളീശ്വരം ക്ഷേത്രത്തില്‍ പൊങ്കാലസമര്‍പ്പണം. പ്രാര്‍ഥനയോടെ നൂറുകണക്കിന് സ്ത്രീകള്‍ ക്ഷേത്രത്തിനുമുന്നില്‍ പൊങ്കാലയിട്ടു.
ആറ്റുകാല്‍മാതൃകയില്‍ ആദ്യമായാണ് ഇവിടെ പൊങ്കാലസമര്‍പ്പണം നടന്നത്. ഒരുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ ക്ഷേത്രത്തിലൊരുക്കിയ അടുപ്പുകള്‍ക്ക് മുന്നിലെത്തി. ക്ഷേത്രസന്നിധിയില്‍ പ്രത്യേകംതയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് ബദരീനാഥ്‌ക്ഷേത്രം റാവല്‍ജി വിഷ്ണുനമ്പൂതിരി ദീപംതെളിച്ചതോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് പൊങ്കാലയടുപ്പിലേക്ക് ദീപം പകര്‍ന്നു. ക്ഷേത്രംതന്ത്രി തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് പൊങ്കാലനിവേദ്യം ദേവിക്ക് സമര്‍പ്പിച്ചു.
പൊങ്കാലയ്ക്ക് ചെയര്‍മാന്‍ കെ.കുഞ്ഞിക്കണ്ണന്‍, കണ്‍വീനര്‍ ടി.വത്സരാജ്, ഉദിനൂര്‍ സുകുമാരന്‍, എ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, എന്‍.മോഹനന്‍, ടി.ഗംഗാധരന്‍, ഡോ. വി.രാജീവന്‍, ശ്യാമള മുകുന്ദന്‍, എം.ലക്ഷ്മി ടീച്ചര്‍, ശ്യാമള ദാമോദരന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
Discussion about this post