ഗുരുവായൂര്‍: ഗുരുവായൂരപ്പന് സ്വര്‍ണ്ണം കെട്ടിയ നാല് വലംപിരി ശംഖുകള്‍ കാണിക്കയായി ലഭിച്ചു. പുലര്‍ച്ചെ നടക്കുന്ന ശംഖാഭിഷേകത്തിന് ഉപയോഗിക്കാനാണ് ഇവ കാണിക്കയായി സമര്‍പ്പിച്ചത്. ഗുരുവായൂര്‍ കാരക്കാട് ശ്രീനിധി ഇല്ലത്ത് ശിവകുമാര്‍-വത്സല ദമ്പതിമാരാണ് 700 ഗ്രാം സ്വര്‍ണ്ണം കെട്ടിയ നാല് വലംപിരി ശംഖുകള്‍ സമര്‍പ്പിച്ചത്. രാത്രി അത്താഴപ്പൂജയ്ക്ക് മുന്‍പായിരുന്നു സമര്‍പ്പണം. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ടി. വിജയന്‍ നമ്പ്യാര്‍ എന്നിവര്‍ സന്നിഹിതരായി.
Discussion about this post