നിലംപേരൂര്‍: പയറ്റുപാക്ക വല്യാര്‍വട്ടം ദുര്‍ഗാദേവീ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം 11 മുതല്‍ 13 വരെ നടത്തും. 11ന് വൈകിട്ട് ഏഴ് മുതല്‍ ആചാര്യവരണം, പ്രസാദശുദ്ധിക്രിയകള്‍. 12ന് രാവിലെ ഏഴിന് ബിംബശുദ്ധിക്രിയകള്‍. വൈകിട്ട് ആറ് മുതല്‍ പരികലശപൂജകള്‍, അധിവാസഹോമം. 13ന് രാവിലെ 8.30നും 10.30നും മധ്യേ അഷ്ടബന്ധം ചാര്‍ത്തി ബ്രഹ്മകലശാഭിഷേകം. തുടര്‍ന്നു അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തില്‍ സോപാനസംഗീതം. ഒരു മണിക്ക് അന്നദാനം. തന്ത്രി ഹരിപ്പാട് പടിഞ്ഞാറേപുല്ലാംവഴി ഇല്ലം ദേവന്‍കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി തുരുത്തി പുതുമനയില്ലം ഗണപതി നമ്പൂതിരിപ്പാട് എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിക്കും.
Discussion about this post