തൃപ്പൂണിത്തുറ: ശ്രീകോവില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നിര്‍ത്തിവെച്ചിരുന്ന കളഭം വഴിപാട് രണ്ടുവര്‍ഷത്തിനു ശേഷം പുനരാരംഭിക്കുന്നു. 20-നാണ് കളഭം വഴിപാട് വീണ്ടും തുടങ്ങുന്നത്.
വരുന്ന ഒക്‌ടോബര്‍ വരെ പൂര്‍ണത്രയീശന് കഭളം വഴിപാട് ബുക്കിങ് ആയിക്കഴിഞ്ഞു. ഒരു കളഭം വഴിപാട് നടത്താന്‍ 15,500 രൂപയാണ് ദേവസ്വത്തില്‍ ഭക്തര്‍ അടയേ്ക്കണ്ടത്. ഒരു വഴിപാട് കഴിഞ്ഞ് രണ്ടുദിവസം കൂടുമ്പോഴാണ് അടുത്ത കളഭം വഴിപാട് നടത്തിയിരുന്നത്. പുലിയന്നൂര്‍ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ഭഗവാന് കളഭം വഴിപാട് നടത്തുക. അവസാനമായി പൂര്‍ണത്രയീശന് കളഭം വഴിപാട് നടത്തിയത് 2010 മാര്‍ച്ച് 15-നായിരുന്നു.
Discussion about this post