കോന്നി: പ്രശസ്തവും പുരാതനവുമായ അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹ പുനഃപ്രതിഷ്ഠ 26ന് രാവിലെ 9.45നും 11.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് മഹേശ്വരരരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
ഇതിന്റെ പരിഹാര ക്രിയകള്‍ 21ന് തുടങ്ങും. വൈകീട്ട് ആചാര്യവരണം. 22ന് ഗണപതിഹോമം, അങ്കുരപൂജ, പ്രാസാദശുദ്ധിക്രിയകള്‍,23ന്അങ്കുരപൂജ. 24ന് ബിംബപരിഗ്രഹം നേത്രോന്മീലനം, ജലാധിവാസം, അങ്കുരപൂജ. 25ന് ഗണപതിഹോമം, അങ്കുരപൂജ, പ്രായശ്ചിത്ത ഹോമം, കലശം, ബിംബശുദ്ധികലശപൂജ, ധ്യാനാധിവാസപൂജ, ജീവകലശപൂജ, അധിവാസപൂജ.
Discussion about this post