പെരിന്തല്‍മണ്ണ: ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഇല്ലത്ത് നടത്തിയ പൂന്താനം സാഹിത്യോത്സവം സമാപിച്ചു. രാവിലെ പൂന്താനം ശ്രീകൃഷ്ണക്ഷേത്രത്തില്‍ കാടാമ്പുഴ അപ്പുവാര്യരുടെ ഭക്തിപ്രഭാഷണം നടന്നു. ഉച്ചതിരിഞ്ഞ് മൂന്നിന് പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ മണലൂര്‍ ഗോപിനാഥ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സമാപനസമ്മേളനം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂന്താനം കൃതികളുടെ ഉള്ളടക്കത്തിലും ആശയങ്ങളിലും വര്‍ത്തമാന കാലത്ത് പ്രാധാന്യമേറി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് കീഴാറ്റൂര്‍ ഭരതാഞ്ജലി നൃത്തകലാക്ഷേത്രത്തിന്റെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.
Discussion about this post