ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച് നവംബര്‍ 9 മുതല്‍ 24 വരെ ഗുരുവായൂര്‍ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ദേവസ്വം ഓഫീസില്‍ നിന്ന് ആഗസ്ത് 1 മുതല്‍ 25 വരെ അപേക്ഷാഫോറം ലഭിക്കും. ദേവസ്വം വെബ്‌സൈറ്റായ www.guruvsyurdevsswam.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കാവുന്നതാണ്. തപാലില്‍ അപേക്ഷാഫോറം ആവശ്യമുള്ളവര്‍ 5 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. അവസാന തിയ്യതി ആഗസ്ത് 31.
Discussion about this post