കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ 22ന് നടക്കും. 1,008 നാളികേരവും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട്, ശനിദോഷ നിവാരണപൂജ, മാതൃസമ്മേളനം, അന്നദാനം, സാംസ്‌കാരികസമ്മേളനം, സമൂഹാരാധന, സംഗീതസദസ്സ്, എഴുന്നള്ളത്ത്, വിളക്ക് തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
വിനായകചതുര്‍ഥി ഗണേശോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള മത്സരം 12ന് നടക്കും.
രാവിലെ ഒമ്പതിന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഡി.ശ്രീകുമാര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ മഹാഗണപതിയുടെ ചിത്രരചനയും ഉച്ചയ്ക്കുശേഷം രാമായണ പ്രശ്നോത്തരിയുമാണ് നടക്കുക. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 9400450004, 9446451920 എന്നി ഫോണ്‍ നന്പരുകളില്‍ ബന്ധപ്പെടണം.
Discussion about this post