ഗുരുവായൂര്‍: ക്ഷേത്രത്തിലെ ചോറൂണ്‍ വഴിപാട് ചിങ്ങം ഒന്നു മുതല്‍ ഊട്ടുപുരയുടെ ഒന്നാം നിലയിലേക്ക് മാറ്റും. ഇതിനുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായിവരുന്നു. ഇപ്പോള്‍ വലിയ ബലിക്കല്ലിനു സമീപത്താണ് ചോറൂണ്‍ വഴിപാട് നടക്കുന്നത്.
കുംഭകോണത്തെ ഗുരുവായൂരപ്പന്‍ ഭക്ത സേവാസംഘമാണ് ഊട്ടുപുര ഹാളില്‍ ഗ്രാനൈറ്റ് പതിച്ച് സൗകര്യമൊരുക്കിയത് ബുധനാഴ്ച. രാവിലെ ശീവേലിക്കു ശേഷം ഇതിന്‍റെ സമര്‍പ്പണചടങ്ങ് നടന്നു. ചെന്നൈയിലെ ആര്‍.വി. രാജുവാണ് ചോറൂണ്‍ ഹാളിലേക്ക് കയറാനുള്ള കോണി നിര്‍മിച്ച് വഴിപാടായി നല്‍കിയത്.
Discussion about this post