ബാംഗ്ലൂര്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 365 റണ്‍സിന് പുറത്ത്. 6 ന് 328 എന്ന നിലയിലാണ് രണ്ടാം ദിനമായ ഇന്ന് കീവീസ് ബാറ്റിങ് പുന:രാരംഭിച്ചത്.
സ്‌കോര്‍ 345 ല്‍ വച്ച് 71 റണ്‍സെടുത്ത വാന്‍ വിക്കിനെ സഹീര്‍ ഖാന്‍ പുറത്താക്കി. ബ്രേസ്‌വെല്‍ 43 റണ്‍സെടുത്ത് റണ്ണൗട്ടായി. ജീതന്‍ പട്ടേലിനെ ഉമേഷ് യാദവ് മടക്കി. 14 റണ്‍സെടുത്ത ടിം സൗത്തിയെ പുറത്താക്കി ഓജ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ന്യൂസീലന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ റോസ് ടെയ്‌ലര്‍ ഇന്നലെ സെഞ്ചുറി (113) നേടിയിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി പ്രഗ്യാന്‍ ഓജ 28.1 ഓവറില്‍ 99 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാന്‍ രണ്ടും ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
Discussion about this post