തിരുവനന്തപുരം: പൂജപ്പുര നാഗരുകാവ് ക്ഷേത്രത്തിലെ ആയില്യ ഉത്സവവും കളമെഴുത്തും ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടക്കും. തന്ത്രി ഹരിപ്പാട് പുല്ലാംകുഴി ഇല്ലത്തില്‍ ദേവന്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
9ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വൈകീട്ട് 3ന് പുള്ളുവന്‍ വാസുദേവന്റെ നേതൃത്വത്തില്‍ കളമെഴുത്തും സര്‍പ്പപ്പാട്ടും, വൈകീട്ട് 6 ന് അനുമോദന സമ്മേളനം. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ കെ.ജി.രാമുവിനെ ആദരിക്കും. രാത്രി 8 ന് ശാസ്ത്രീയ നൃത്തം.
10 ന് രാവിലെ 9ന് നവഗ്രഹശാന്തി ഹോമം, 10.30ന് രാഹുഗ്രഹ പൂജ, ഉച്ചക്ക് 12 ന് അന്നദാന സദ്യ, 5 ന് ഭക്തിഗാനസുധ, 6 ന് ഗണപതിക്ക് അപ്പംമൂടല്‍, 7.30 ന് നാഗരാജാവിന് പുഷ്പാഭിഷേകം, 8.30 ന് സംഗീത നൃത്തസന്ധ്യ. 11 ന് രാവിലെ 7 മുതല്‍ ആയില്യ പൂജയും പുള്ളുവന്‍ പാട്ടും. 12.30 ന് നാഗരൂട്ട്, 5 ന് നാദസ്വര കച്ചേരി, 7 ന് സര്‍പ്പബലി എന്നിവ നടക്കും.
Discussion about this post