ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി ചുറ്റുവിളക്കുകള്‍ വ്യാഴാഴ്ച തുടങ്ങി. പാലക്കാട് പറമ്പോട്ട് അമ്മിണിയമ്മയുടെ വകയായിരുന്നു ആദ്യദിവസത്തെ വിളക്ക്. നവംമ്പര്‍ 24ാണ് ഏകാദശി മഹോത്സവം നടക്കുന്നത്.
മൂന്ന് ആനകളില്‍ വലിയകേശവന്‍ വിളക്കെഴുന്നള്ളിപ്പിന് ഗുരുവായൂരപ്പന്റെ പൊന്‍തിടമ്പേറ്റി. നാലാമത്തെ പ്രദക്ഷിണം തുടങ്ങിയനേരം പതിനായിരത്തോളം ചുറ്റുവിളക്കുകള്‍ നെയ്യില്‍ നിറഞ്ഞുകത്തി. എഴുന്നള്ളിപ്പിനുശേഷം വഴിപാടുകാര്‍ തട്ടില്‍ പണംവെച്ച് നമസ്‌കരിച്ചതോടെ വ്യാഴാഴ്ചത്തെ ചുറ്റുവിളക്ക് സമാപിച്ചു. വെള്ളിയാഴ്ച ക്ഷേത്രം പാരമ്പര്യപ്രവര്‍ത്തിക്കാരായ പത്തുകാര്‍ വാര്യന്‍മാരുടെ വകയാണ് വിളക്ക്.
Discussion about this post