ശബരിമല: ശബരിമലയിലെ മേല്‍ശാന്തിപദം ലഭിച്ചത് ദൈവം തനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് എടമന എന്‍.ദാമോദരന്‍ പോറ്റി പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചാരിയായ കാനനവാസന്റെ സന്നിധിയില്‍ കഠിനവ്രതത്തോടെ പൂജകളില്‍ മുഴുകാന്‍ സാധിച്ചത് ജന്മാന്തര പുണ്യമായി കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ സേവനമനുഷ്ഠിച്ച് കൊണ്ടരിക്കുമ്പോഴാണ് ദാമോദരന്‍പോറ്റിക്ക് ശബരിമലയിലെ മേല്‍ശാന്തിപദം ലഭിച്ചത്.
Discussion about this post