തിരുവനന്തപുരം: ആനയറ കല്ലുംമൂട് ശ്രീ പഞ്ചമി ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം ജനുവരി 14മുതല്‍ 20വരെ ആഘോഷിക്കും. 14ന് രാവിലെ 9നും 10നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ മാവേലിക്കര കണ്ടിയൂര്‍ നീലിമന ഇല്ലത്തില്‍ പ്രശാന്ത് ജി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. ഉച്ചക്ക് 12ന് അന്നദാനം. വൈകുന്നേരം 5.30ന് ഭജന. 7.15ന് ക്ഷേത്രയോഗം പ്രസിഡന്റ് സി.കെ.രാജന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം എന്‍.പീതാംബരക്കുറുപ്പ് എംപി ഉദ്ഘാടനം ചെയ്യും. കളഭചാര്‍ത്ത് ആഡിയോ സിഡിയുടെ പ്രകാശനം എം.എ. വാഹിദ് എംഎല്‍എ നിര്‍വഹിക്കും. ഡോ.ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍മാരായ പി.കെ.ഗോപകുമാര്‍, ബി.എസ്.ശ്രുതി, പി.അശോക് കുമാര്‍ എന്നിവര്‍ സംബന്ധിക്കും. രാത്രി 8ന് പുഷ്പാഭിഷേകം. 9.30ന് വിസ്മയസന്ധ്യ. 15ന് രാത്രി 7.30ന് സംഗീതസദസ്സ്, 8ന് പുഷ്പാഭിഷേകം. 16ന് രാവിലെ 7.30ന് കലശപൂജ, 9ന് നവകാഭിഷേകം, വൈകുന്നേരം 7ന് നൃത്തസന്ധ്യ, രാത്രി 8ന് പുഷ്പാഭിഷേകം, 8.30ന് ഭഗവതിസേവ, 17ന് രാവിലെ 10ന് ഉത്സവബലിദര്‍ശനം, വൈകുന്നേരം 7ന് ഭക്തിഗാനസുധ, രാത്രി 8ന് പുഷ്പാഭിഷേകം, 10ന് കഥാപ്രസംഗം. 18ന് രാവിലെ 8ന് മൃത്യുഞ്ജയഹോമം, വൈകുന്നേരം 5ന് താലപ്പൊലി, 5.30ന് ഭജന, രാത്രി 8.30ന് പളളിവേട്ട എഴുന്നെള്ളിപ്പ്. 19ന് രാവിലെ 5.30ന് അര്‍ദ്രാദര്‍ശനം, 10ന് പൊങ്കാല, ഉച്ചക്ക്‌ശേഷം 3ന് വലിയകാണിക്ക, 4ന് വലിയ ഉദേശ്വരം മഹാദേവക്ഷേത്രക്കുളത്തില്‍ ആറാട്ട്. 20ന് രാവിലെ 8ന് ബ്രഹ്മകളഭാഭിഷേകം. രാത്രി 8ന് ഭദ്രകാളിനടയില്‍ കുരുതിയോടെ ഉത്സവം സമാപിക്കും.
Discussion about this post