തിരുവനന്തപുരം: പൂജപ്പുര, തമലം ത്രിവിക്രമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ 18ന് തൃക്കൊടിയേറ്റ് മഹോത്സവം ആരംഭിക്കും. 18ന് 9.15നും 9.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രതന്ത്രി തിരുവല്ല കുഴിക്കാട്ടില്ലത്തില്‍ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. മാര്‍ച്ച് 27ന് ശംഖുംമുഖത്ത് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ഒന്നാം ഉത്സവമായ 18 മുതല്‍ 26 വരെ എല്ലാദിവസവും ഗണപതിഹോമം, ഗണപതിപൂജ, മൃത്യുജ്ഞയഹോമം, ശിവപൂജ, ശനീശ്വരപൂജ, ആയില്യപൂജ, കുടുംബക്ഷേമ പൂജ, വിഷ്ണുപൂജ, കളഭാഭിഷേകം, ഭഗവതിസേവ, ധന്വന്തരിഹോമം, സംവാദസൂക്തഹോമം, സുദര്‍ശനപൂജ, ശ്രീഭൂതബലിപൂജ, ഗണപതിക്ക് അപ്പംമൂടല്‍ എന്നിവ ഉണ്ടായിരിക്കും.
Discussion about this post