തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്രശ്രീബലി ഉത്സവം 26, 27 തിയ്യതികളില്‍ നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന വടക്കേ ഗോപുരനടയിലൂടെ ഭഗവതിമാരെ ആനയിക്കും.
26ന് പുലര്‍ച്ചെ അഞ്ചിന് ഉത്രശ്രീബലി അറിയിപ്പ്, 10ന് ഭക്തിഗാനാര്‍ച്ചന, 5ന് ഏറങ്കാവില്‍നിന്ന് രാമപുരം മാര്‍ക്കറ്റ് വഴി കെട്ടുകാഴ്ച വരവ്, 7ന് നൃത്തനൃത്യങ്ങള്‍, രാത്രി 9.30ന് ഭക്തിഗാനമഞ്ജരി. പുലര്‍ച്ചെ 3ന് വടക്കേ ഗോപുരം തുറന്ന് ഭഗവതിമാരെ സ്വീകരിക്കും. തുടര്‍ന്ന് അഷ്ടപദിയും അഞ്ചീശ്വരദര്‍ശനവും.
27ന് ഉച്ചയ്ക്ക് ശ്രീബലി എഴുന്നള്ളത്തിനിടെ ആലുംതുരുത്തി ഭഗവതിക്ക് വിഷുക്കൈനീട്ടം നല്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.
ആലുംതുരുത്തി, കരുനാട്ടുകാവ്, പടപ്പാട് ഭഗവതിമാര്‍ ശ്രീവല്ലഭമൂര്‍ത്തിയുടെ മതിലകത്ത് എത്തുന്നതുമായി ബന്ധപ്പെട്ടാണ് ഉത്രശ്രീബലി.
Discussion about this post