കൊച്ചി: തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ത്രിവേദ ലക്ഷാര്‍ച്ചന മെയ് 2 മുതല്‍ 20 വരെനടക്കും. മെയ് 2 മുതല്‍ 7 വരെ സാമവേദ ലക്ഷാര്‍ച്ചനയും 8 മുതല്‍ 12 വരെ ഋഗ്വേദ ലക്ഷാര്‍ച്ചനയും 13 മുതല്‍ 20 വരെ യജുര്‍വേദ ലക്ഷാര്‍ച്ചനയും നടക്കും.
രാവിലെ 5.30 മുതല്‍ 8.30 വരേയും 9 മുതല്‍ 11.30 വരേയും വൈകീട്ട് 4 മുതല്‍ 6 വരേയും ആണ് നിത്യേന അര്‍ച്ചന. 2-ാം ദിവസം മുതല്‍ എല്ലാ ദിവസവും രാവിലെ 9ന് ബ്രഹ്മകലശാഭിഷേകവും സമാപനദിനമായ 20ന് രാവിലെ 10ന് കളഭാഭിഷേകവും ഉണ്ടായിരിക്കും.
ഡോ.ശിവകരന്‍ നമ്പൂതിരി (തോട്ടംമന, പാഞ്ഞാള്‍), മേയ്ക്കാട് ഭസ്മത്തില്‍ മനയ്ക്കല്‍ വല്ലഭന്‍ സമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യന്‍ സമ്പൂതിരി, പുലിയന്നൂര്‍ അനിയന്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
Discussion about this post