തിരുവനന്തപുരം: അഭേദാശ്രമം മഹാമന്ത്രാലയത്തില്‍ അഭേദാനന്ദസ്വാമിയുടെ വിഗ്രഹപ്രതിഷ്ഠ നടന്നു. ആശ്രമം മഠാധിപതി സ്വാമി സുഗുണാനന്ദയാണ് പ്രത്ഷ്ഠ നടത്തിയത്. കേന്ദ്രമന്ത്രി ശശിതരൂര്‍, ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
അനുസ്മരണ സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ചെങ്കല്‍ സുധാകരന്‍, എസ്. വിജയകുമാര്‍, കെ. വിജയകുമാരന്‍ നായര്‍, എന്‍.എസ്.കെ. നായര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Discussion about this post