ശബരിമല: വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച വൈകീട്ട് 5.30ന് തുറക്കും. 18ന് രാത്രി 10വരെ ഭക്തര്‍ക്ക് അയ്യപ്പദര്‍ശനം ലഭിക്കും.
11മുതല്‍ 18വരെ നെയ്യഭിഷേകം നടത്താം. ഈ ദിവസങ്ങളില്‍ സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും നടക്കും. 14ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്‍കും.
Discussion about this post