തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീരാമനവമി മഹോത്സവം ഇന്നലെ ആറാട്ടോടുകൂടി സമാപിച്ചു. വൈകുന്നേരം 4ന് ജ്യോതിക്ഷേത്ര സന്നിധിയില്‍ നിന്നും ശ്രീരാമ-സീതാ-ആജ്ഞനേയവിഗ്രങ്ങളുടെ തിടമ്പേറ്റിയ ഗജവീരനും താലപ്പൊലിഘോഷയാത്രയും പണിമൂല ദേവീക്ഷേത്രത്തിലെത്തി ആറാട്ടു നടത്തി. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ആശ്രമത്തില്‍ ധ്വജഅവരോഹണം നടത്തിയതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി മഹോത്സവം സമാപിച്ചു.
Discussion about this post