തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആടിച്ചൊവ്വ ഉത്സവവും സംഗീതോത്സവവും 19 ന് ആരംഭിക്കും. ആഗസ്ത് 17ന് അവസാനിക്കും.
19 ന് രാവിലെ എട്ടിന് ലക്ഷാര്‍ച്ചന. രാത്രി ഏഴിന് നാടക അക്കാഡമി ചെയര്‍മാന്‍ സൂര്യാകൃഷണമൂര്‍ത്തി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് . വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുമാരി എന്‍. ജെ. നന്ദിനി ആന്‍ഡ് പാര്‍ട്ടിയുടെ സംഗീതക്കച്ചേരി.
23 ന് വൈകിട്ട് അഞ്ചിന് നാരായണീയ പാരായണം, ഏഴിന് ഡോ. കെ. ഓമനക്കുട്ടിയുടെ സംഗീതക്കച്ചേരി. 26 ന് ആകാശ്. കെ. നായര്‍. അക്ഷയ് കെ. നായര്‍ എന്നിവരുടെ കച്ചേരി. 30 ന് വൈകിട്ട് പുഷ്പാഭിഷേകം, ഏഴിന് അനു. വി കടമ്മനിട്ടയുടെ സംഗീതക്കച്ചേരി എന്നിവ ഉണ്ടാകും.
ആഗസ്ത് 2ന് വൈകിട്ട് 5ന് സി.എല്‍.ആര്‍. എ വനിതാവേദിയുടെ ഭക്തിസങ്കീര്‍ത്തനവും 7ന് സിന്ധുരാധാക്യഷ്ണന്റെ സംഗീതക്കച്ചേരിയും ഉണ്ടാകും. ആറിന് രാത്രി ഏഴിന് പ്രകാശ് ചന്ദ്രന്റെ സംഗീതക്കച്ചേരി, ഒന്‍പതിന് അഞ്ചിന് മുക്കോലയ്ക്കല്‍ മുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ കോലാട്ടനൃത്തം, ആറിന് ലിഖാരാജന്റെ ശാസ്ത്രീയനൃത്തം, ഏഴിന് ജയലക്ഷ്മി രാജേഷ്‌നാഥിന്റെ സംഗീതക്കച്ചേരി. 13 ന് അഞ്ചിന് വിശ്വേശ് സ്വാമിനാഥന്റെ സംഗീതക്കച്ചേരി, 6.30 ന് പുഷ്പാഭിഷേകം, ഏഴിന് വാഴപ്പള്ളി ശ്രീഹരിരാഗ് നന്ദന്റെ സംഗീതക്കച്ചേരി.
16ന് വൈകിട്ട് ആറിന് സുവാസിനി പൂജ, ഏഴിന് പട്ടാഭിഷേകം . 7.30ന് ഡോ. പി. പത്മേഷിന്റെ സംഗീതക്കച്ചേരി. 17ന് വൈകിട്ട് അഞ്ചിന് സദ്ഗുരു ഗോപാലകൃഷ്ണ ഭജന മണ്ഡലിയുടെ ഭജന, ഏഴിന് വര്‍ക്കല സി.എസ്. ജയറാമിന്റെ സംഗീതക്കച്ചേരി എന്നിവയുണ്ടാകും.
ആഗസ്ത് 4 മുതല്‍ 6 വരെ വിദ്യാര്‍ഥികള്‍ക്കായി ശ്രീവിദ്യാരാജഗോപാല മന്ത്രാര്‍ച്ചന നടത്തും . താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി പി.കെ. സോമന്‍നായര്‍ അറിയിച്ചു.













Discussion about this post