ഹേമാംബിക
5. വഗ്‌ദേവീവരവത്സലം വസുമതീ-
പുണ്യം വിഭൂതിപ്രദം
ഭക്താനുഗ്രഹതത്‌പരം സകരുണം
സത്‌കര്‍മയോഗീശ്വരം
സര്‍ഗജ്ഞാനസുവര്‍ണദീധിതിഗണൈ-
രാനന്ദതേജോമയം
നിത്യസ്‌മേരമുഖാംബുജാന്വിതവരം
സത്യസ്വരൂപം ഭജേ.
വാഗ്‌ദേവീവരവത്സലം – വാഗ്‌ദേവിയുടെ (സരസ്വതീദേവിയുടെ) ശ്രേഷ്‌ഠനായ പുത്രനും
വസുമതീ പുണ്യവും – ഭൂമിദേവിയുടെ പുണ്യവും
വിഭൂതിപ്രദം – വിഭൂതി (ഭസ്‌മം, ഐശ്വര്യം) പ്രദാനം ചെയ്യുന്നവനും
ഭക്താനുഗ്രഹതത്‌പരം – ഭക്തന്മാരെ അനുഗ്രഹിക്കുന്നതില്‍ തല്‌പരനും
സകരുണം – കാരുണ്യത്തോടുകൂടിയവനും
സത്‌കര്‍മസന്യാസിനം – സത്‌കര്‍മയോഗിയും
സര്‍ഗജ്ഞാനസുവര്‍ണദീധിതിഗണൈരാനന്ദതേജോമയം – സര്‍ഗജ്ഞാനമാകുന്ന സ്വവര്‍ണത്തിലുള്ള കിരണസമൂഹങ്ങളാല്‍ ആനന്ദതേജോമയനും (ആനന്ദജ്യോതിസ്വരൂപനും)
നിത്യസ്‌മേരമുഖാംബുജാന്വിതവരം – എപ്പോഴും പുഞ്ചിരിക്കുന്ന മുഖപത്മത്തോടുകൂടിയവനും ആയ
സത്യസ്വരൂപം ഭജേ – ശ്രീ സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.
സരസ്വതീമാതാവിന്റെ പ്രഗത്ഭനായ പുത്രനും, ഭൂമീദേവിയുടെ പുണ്യവും, വിഭൂതിനല്‍കി ഭക്തരെ അനുഗ്രഹിക്കുന്നവനും, കാരുണ്യത്തിനിരിപ്പിടവും, കര്‍മയോഗിയും, സര്‍ഗജ്ഞാനമാകുന്ന സുവര്‍ണകിരണങ്ങളാല്‍ ആനന്ദജ്യോതിയായി വിളങ്ങുന്നവനും, എപ്പോഴും പുഞ്ചിരിക്കുന്ന മുഖപത്മത്തോടുകൂടിയവനും ആയ ശ്രീ സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.
Discussion about this post