ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ കിഴക്കേ നടപ്പുര പുനര്‍നിര്‍മ്മാണം തുടങ്ങി. നാല്പത് ലക്ഷത്തോളം രൂപ ചെലവിട്ട് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് ഗുരുവായൂരപ്പന് വഴിപാടായി നടപ്പന്തല്‍ പുനര്‍നിര്‍മ്മിച്ച് സര്‍പ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ കല്യാണമണ്ഡപത്തിന് സമീപം നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.
ദേവസ്വം ഭരണസമിതി അംഗം കെ. ശിവശങ്കരന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വിജയന്‍ നമ്പ്യാര്‍, മാനേജര്‍ വി. മുരളി, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മോഹനന്‍, കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘം പ്രസിഡന്റ് എം. രവിചന്ദ്രന്‍, ഭാരവാഹികളായ എം. ശിവശങ്കരന്‍, പി.ആര്‍.എം. തങ്കമണി, കെ.കെ. ശങ്കരനാരായണന്‍, എം.ആര്‍. മുരളീധരന്‍, വെങ്കിടേശ്വരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 50 അടി വീതിയും 45 അടി ഉയരവും 200 അടി നീളത്തിലുമാണ് നടപ്പുര പുനര്‍നിര്‍മിക്കുക.













Discussion about this post