ശബരിമല: തന്ത്രി കണ്ഠര് മഹേശ്വരര് ശബരിമല തന്ത്രിയായി. ഇദ്ദേഹത്തിന്‍റെ കാര്‍മികത്വത്തിലായിരിക്കും ഇനി ഒരുവര്‍ഷം ശബരിമലയില്‍ താന്ത്രിക കര്‍മങ്ങള്‍ നടക്കുന്നത്. ശബരിമലയിലെ താന്ത്രിക അവകാശമുള്ളത് താഴമണ്‍ മഠത്തിലെ രണ്ടുകുടുംബങ്ങള്‍ക്കാണ് .ഇതില്‍ ഒരു കുടുംബത്തില്‍നിന്നുള്ള തന്ത്രി കണ്ഠര് രാജീവരായിരുന്നു കഴിഞ്ഞ വര്‍ഷത്തെ തന്ത്രി. ഇദ്ദേഹത്തിന്റെ പൂജകള്‍ കര്‍ക്കടകത്തില്‍ നടന്ന നിറപുത്തിരിയോടെ പൂര്‍ത്തിയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടുതന്നെ എണ്‍പത്തിയെട്ടുകാരനായ കണ്ഠര് മഹേശ്വരര് ചിങ്ങമാസ പൂജകള്‍ക്കായി സന്നിധാനത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് നടതുറന്നത്.













Discussion about this post