ലക്‌നൗ: വിലക്കുകള്‍ അതിജീവിച്ച് അയോധ്യയിലേക്കുള്ള പരിക്രമ യാത്രയുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി അറിയിച്ചു. അതേസമയം നാളെ നടക്കുന്ന യാത്ര തടയാനുള്ള നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. 350ഓളം പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റുചെയ്തു. ഈമാസം 25ന് ആരംഭിക്കുന്ന യാത്രയില്‍ അമ്പതിനായിരത്തോളം ആളുകളെ പങ്കെടുക്കുമെന്ന് വിഎച്ച്പി കണക്കാക്കുന്നു.
എന്നാല്‍ വിലക്ക് മറിക്കടന്ന് യാത്ര നടത്തിയാല്‍ നേരിടുമെന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ പറയുന്നു. അയോധ്യ യാത്ര കടന്നുപോകുന്ന ആറ് ജില്ലകളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് വന്‍ സുരക്ഷാ സേനയേയും വിന്യാസിച്ചിട്ടുണ്ട്. യാത്ര ആരംഭിക്കുന്ന മഖോധയില്‍ പോലീസ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അയോധ്യയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പ്രദേശം. അയോധ്യയിലെ ഫൈസാബാദ് അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ സുരക്ഷാ വലയത്തിലാണ്.
Discussion about this post