തിരുവനന്തപുരം: പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 78-ാം ജയന്തിയോടനുബന്ധിച്ചുള്ള സമ്മേളനം തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ ഇന്നു (സെപ്റ്റംബര്‍ 27ന്) വൈകുന്നേരം 5ന് നടക്കും. ചിന്മയമിഷന്‍ കേരളഘടകം പ്രസിഡന്റ് ശ്രീമദ് സ്വാമി വിവിക്താനന്ദ സരസ്വതി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യക്ഷനായിരിക്കും. സുരേഷ് കാദംബരി അനുസ്മരണ പ്രഭാഷണം നടത്തും. ശ്രീരാമദാസ മിഷന്‍ ജനറല്‍സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് സ്വാഗതം പറയും. വിശ്വശാന്തി ഏകാദശാഹം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ മംഗളാചരണം നടത്തും. സമ്മേളനത്തിനു മുന്നോടിയായി സമൂഹാര്‍ച്ചന നടക്കും.
സെപ്റ്റംബര്‍ 28ന് ജയന്തിദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠപുരത്തുള്ള ജ്യോതിക്ഷേത്രത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, അഹോരാത്രരാമായണ പാരായണം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് 1ന് അമൃതഭോജനം, വൈകുന്നേരം 5ന് പ്രണവം സേവാസമിതി വിലങ്ങറ അവതരിപ്പിക്കുന്ന പ്രണവോത്സവം നാമഘോഷലഹരി, 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, രാത്രി 7.30ന് ഭജന, 8.30ന് ആരാധന എന്നീ ചടങ്ങുകള്‍ നടക്കും. വെളുപ്പിന് (29.9.2013) 3.30ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശ്രീരാമപട്ടാഭിഷേകത്തോടെ ജയന്തിദിനാഘോഷപരിപാടികള്‍ സമാപിക്കും.













Discussion about this post