Friday, August 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

സരസ്വതീ നമോസ്തുഭ്യം

by Punnyabhumi Desk
Oct 13, 2013, 07:00 am IST
in സനാതനം

സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍
‘സരിക്കുന്ന’ ശീലത്തോടുകുടിയതേതോ അത് സരസ്വതി. അത് മാതൃത്വത്തിന്റെ മഹനീയ സങ്കല്‍പ്പവും സര്‍വ ചരാചരങ്ങളിലും വിലയീഭൂതമായിരിക്കുന്ന ശക്തിവിശേഷവുമാണ്. മംഗളകാരിണിയും മഞ്ജുള സ്വരൂപിണിയുമായ പ്രകൃതീശ്വരി തന്നെയാണ് സരസ്വതി. വാഗ്‌ദേവതാമൂര്‍ത്തിയായി ഓരോമനുഷ്യനിലും അഭിരമിക്കുന്നതും ആ അമ്മയല്ലാതെ മറ്റൊന്നല്ല. വിത്തിലും, ചെടിയിലും, മൊട്ടിലും, പൂവിലുമെന്നല്ല സര്‍വഭൂതങ്ങളിലും അതിന്റെ പ്രഭാവം നമുക്ക് ദര്‍ശിക്കാനാവും. ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പരിവേഷംകൊണ്ടല്ല അതിനെ നാം തിരിച്ചറിയേണ്ടത്. അനുഭൂതിദായകമായ ദര്‍ശനം കൊണ്ടുമാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ശക്തിവിശേഷമാണ് ആ മാതൃഭാവം.

S-pb-2അജ്ഞാനത്തിന്റെ ഇരുളലകള്‍ നീക്കി വിജ്ഞാനത്തിതന്റെ നിറദീപം പകര്‍ന്നുനല്‍കിക്കൊണ്ട് വാണിമാതാവും വര്‍ണ്ണ വിഗ്രഹയുമായ ദേവി നമ്മില്‍ ആനന്ദസ്വരൂപിണിയായി അനുദിനം കുടികൊള്ളുന്നു. ഈ പ്രപഞ്ചഗേഹത്തിന്റെ താക്കോല്‍ ആ തൃക്കൈകളിലാണ്. സൂക്ഷ്മശരീരത്തിലെ മൂലാധാരത്തില്‍ മൂന്നരച്ചുറ്റായി സര്‍പ്പാകൃതിയില്‍ പരാശക്തി സാന്നിധ്യമരുളുന്നു. കുണ്ഡലിനീശക്തിയെന്നാണ് ഈശക്തിയെ യോഗശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നുത്. മൂലാധാരത്തില്‍ ബോധത്തിന്റെ ശക്തിയായും, സ്വാധിഷ്ഠാനത്തില്‍ വാസനാശക്തിയായും അനാഹതത്തില്‍ വൈകാരികശക്തിയായും വിശുദ്ധിയില്‍ ശബ്ദശക്തിയായും ആജ്ഞയില്‍ ദര്‍ശനശക്തിയായും ഈ മാതൃത്വം വര്‍ത്തിക്കുന്നു. പ്രപഞ്ചത്തിന്റെ ഓരോചലനത്തിലും ഈ ശക്തിയുടെ സാന്നിധ്യം നമുക്ക് തിരിച്ചറിയാനാകും.

കുമാരീപൂജ, ത്രിമൂര്‍ത്തീപൂജ, കല്യാണീപൂജ, രോഹിണീപൂജ, കാളികാപൂജ, ചണ്ഡികാപൂജ, ശാംഭവീപൂജ, ദുര്‍ഗ്ഗാപൂജ, സുഭദ്രാപൂജ എന്നിങ്ങനെ ഒന്‍പതുവിധത്തിലുള്ള പൂജാവിധികളാണ് നവരാത്രി കാലത്ത് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീയെ ശക്തി സ്വരൂപിണിയായി ചിത്രീകരിക്കുന്നതിനുവേണ്ടിയാണ് ഒന്‍പതുദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രം ആചരിക്കുന്നത്. പരാശക്തിയുടെ വിവിധ സങ്കല്‍പത്തിലുള്ള ഒന്‍പത് കന്യകമാരെയാണ് ഈ നാളുകളില്‍ പൂജിക്കുന്നത്. കുമാരിപൂജ എന്നാണ് പുര്‍വസൂരികള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്തൊക്കെയായാലും ആ ശക്തിവിശേഷത്തെ ഒന്ന് തൊട്ടറിയാന്‍,അനുഭവിച്ചറിയാന്‍ കഴിയുന്ന അപൂര്‍വസന്ദര്‍ഭങ്ങളില്‍ ഒന്നാണ് നവരാത്രി. അമ്മയുടെ പാദസങ്കല്‍പംകൊണ്ട് ധന്യമാകാത്തതായി ഒന്നും തന്നെയില്ല. ആ സ്മരണകള്‍ക്കുമുന്നില്‍ അനന്തകോടി പ്രണമങ്ങളോടെ,

‘ആപദികിം കരണീയം
സ്മരണീയം ചരണയുഗളമംബയാ’

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies