ശബരിമല: തുലാംമാസ പൂജകള്‍ക്കും അടുത്ത വര്‍ഷത്തെ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുമായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരുടെ മുഖ്യകാര്‍മികത്വത്തിലാണ് നട തുറന്ന് ദീപം തെളിയിക്കുന്നത്. ഇന്നു വിശേഷാല്‍ പൂജകള്‍ ഒന്നും ഇല്ല. നാളെ രാവിലെ ഉഷഃപൂജയ്ക്കു ശേഷമാണു സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുന്നത്. തുലാംമാസ പൂജകള്‍ പൂര്‍ത്തീകരിച്ച് 21നു രാത്രി പത്തിനു ക്ഷേത്രനട അടയ്ക്കും.നട തുറക്കുന്ന എല്ലാ ദിവസങ്ങളിലും കളഭാഭിഷേകം, സഹശ്രകലശം, പടിപൂജ എന്നിവയുണ്ടായിരിക്കും.













Discussion about this post