തൃശൂര്‍: ടി.ആര്‍. എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റിന്റെ ഈ വര്‍ഷത്തെ ശ്രീനാരായണ അവാര്‍ഡിനു ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമികള്‍ അര്‍ഹനായി. 50,000 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം ടി.ആര്‍. രാഘവന്റെ 12-ാം ചരമവാര്‍ഷിക ദിനമായ ജനുവരി ഏഴിനു സമ്മാനിക്കും. ടി.ആര്‍. എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റും തൃശൂര്‍ ഗുരുഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നു ഡോ. വി.എം. മനോഹരന്‍, കാട്ടിക്കുളം ഭരതന്‍, മണികണ്ഠന്‍ വാലത്ത്, അഡ്വ.പി.ആര്‍. വിവേക് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.












