
ശബരിമല: സന്നിധാനത്ത് രാവും പകലും അയ്യപ്പഭക്തരെ സഹായിക്കുന്ന പോലീസ് -അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ചുക്കുകാപ്പിയുമായി അഖില ഭാരത അയ്യപ്പസേവാ സംഘം. അതിരാവിലെ നാലിന് ആരംഭിക്കുന്ന കാപ്പി വിതരണം രാത്രി നട അടയ്ക്കുന്നതു വരെ നീളും.
അയ്യപ്പസേവാ സംഘം പ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശി ജനാര്‍ദ്ദനന്‍ നായര്‍ ശരണ വഴിയില്‍ ചുക്കുകാപ്പി വിതരണത്തിലൂടെ സേവനം നല്‍കുന്നത് ഇത് നാലാം തവണ. 2009 മുതല്‍ മുടക്കമില്ലാതെ അദ്ദേഹം സന്നിധാനത്ത് സേവനനിരതനാണ്. ബിഎസ്എന്‍ എല്ലില്‍ നിന്നും വിരമിച്ച ജനാര്‍ദ്ദനന്‍ നായര്‍ക്കൊപ്പം കൃഷി വകുപ്പില്‍ നിന്നും വിരമിച്ച പാലക്കാട് സ്വദേശി ചന്ദ്രന്‍ തുടങ്ങിയവരും ഉണ്ട്. ഇതോടൊപ്പം അയ്യപ്പസേവാസംഘം രാവിലെയും ഉച്ചയ്ക്കും രാത്രിയും ഒരുക്കുന്ന അന്നദാനത്തിലും ഇവര്‍ പങ്കാളികളാണ്.













Discussion about this post