ശബരിമല: സന്നിധാനത്തെത്തുന്ന ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും ഔഷധകുടിവെള്ളവും സൗജന്യമായി ലഭ്യമാക്കി ശ്രീ ഭൂതനാഥ ധര്‍മ്മസ്ഥാപനം മാതൃകയാകുന്നു. ദിവസവും പതിനായിരത്തോളം പേര്‍ക്ക് അന്നദാനം നടത്തുന്നുണ്ട്. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും വൈകിട്ട് ഏഴു മുതല്‍ രാത്രി പതിനൊന്ന് വരെയും സന്നിധാനത്ത് വടക്കേനടയ്ക്ക് സമീപമുള്ള ഓഫീസിലാണ് അന്നദാനം നടത്തുന്നത്. രാവിലെ ഏഴു മുതല്‍ രാത്രി പതിനൊന്നര വരെ ഔഷധകുടിവെള്ളം വിതരണം ചെയ്യുന്നു. പതിമുഖം, കരിങ്ങാലി, രാമച്ചം, പൊന്‍കരണ്ടിവേര്, വേങ്ങകാതല്‍, ഞെരിഞ്ഞില്‍, ഏലയ്ക്ക, ചുക്ക്, ജീരകം, കുരുമുളക്, മല്ലി, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. അന്നദാനത്തിനും കുടിവെള്ളവിതരണത്തിനുമായി 12 ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് സ്ഥാപനത്തിന്റെ സേവനം ലഭ്യമായിതുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി.













Discussion about this post