ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്‍മാനും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍, ഹൈക്കോടതി ജഡ്ജി സി.ടി രവികുമാറും അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തെത്തി. ശബരിമലയെ ശുചിത്വസുന്ദരമായി സൂക്ഷിക്കാനുള്ള പുണ്യം പൂങ്കാവനം ശുചീകരണയജ്ഞത്തില്‍ ജസ്റ്റിസ് സി.ടി. രവികുമാര്‍ പങ്കാളിയായി. സ്‌പെഷല്‍ ഓഫീസര്‍ ഡോ.എ.ശ്രീനിവാസ്, ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍, ദ്രുതകര്‍മ്മസേന ഡെപ്യൂട്ടി കമാന്‍ഡന്റ് പി.എസ് സുനില്‍, അസിസ്റ്റന്റ് കമാന്‍ഡന്റുമാരായ ചന്ദ്രബാബു, വെങ്കിടേശന്‍ എന്നിവര്‍ പങ്കെടുത്തു.













Discussion about this post