
ശബരിമല: തങ്കഅങ്കി ചാര്‍ത്തി സ്വര്‍ണ്ണ വിഭൂഷിതമായ മണ്ഡലപൂജയോടെ ശബരിമലയില്‍ ഒരു വ്രതകാലത്തിനുകൂടി ഭക്തി നിര്‍ഭരമായ പര്യവസാനമായി. ശരണ മുഖരിതമായിരുന്ന സന്നിധാനം ഇനി ഡിസംബര്‍ 30 മാത്രമേ സജീവമാകൂ. 30 ന് വൈകിട്ട് 5.30 മകരവിളക്ക് മഹോത്സവത്തിന് നടതുറക്കും. 29 ന് രാത്രിവരെ ഭക്തരെ മലകയറാന്‍ അനുവദിക്കുകയില്ല. 30 മുതല്‍ ഭക്തര്‍ക്ക് പമ്പയില്‍ നിന്ന് മകരവിളക്കിന് പ്രവേശനം അനുവദിക്കും. ഭക്തജനപ്രവാഹത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 30 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. വഴിപാട് വരവിനത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 131 കോടി. അരവണ പായസ വില്‍പനയാണ് ഒന്നാം സ്ഥാനത്ത്. 51.7 കോടി (ഡിസംബര്‍ 25 വരെ). ജനുവരി 14 ന് സന്ധ്യക്കാണ് മകരജ്യോതി ദര്‍ശനം.













Discussion about this post