
ശബരിമല: പതിനെട്ടാംപടി കയറിവരുമ്പോള്‍ ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് ശാരീരിക അവശതകളും പ്രകടിപ്പിക്കുന്നവര്‍ക്കായി സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ നേതൃത്വത്തില്‍ ക്ഷേത്രമുറ്റത്ത് കൊടിമരത്തിന് സമീപമായി ജനുവരി ആറ് മുതല്‍ പ്രത്യേക ചികിത്സാകേന്ദ്രം തുടങ്ങി. ഹൃദയാഘാത സാധ്യതയുള്ളവരെ കണ്ടെത്തി സഹാസ് കാര്‍ഡിയോളജിസെന്ററില്‍ എത്തിച്ച് തക്കസമയത്തു ചികിത്സ നല്‍കുകയും മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയുമാണ് ലക്ഷ്യം.
തിക്കിലും തിരക്കിലും പെട്ട് പതിനെട്ടാംപടി കയറി തിരുമുറ്റത്ത് എത്തുന്ന ഭക്തര്‍ക്ക് ഹൃദയാഘാതം പോലെയുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. കൊടിമരത്തിന് സമീപത്തുവച്ച് അസുഖം ബാധിക്കുന്നവര്‍ക്ക് കൃത്യസമയത്ത് വേണ്ടചികിത്സ നല്‍കുന്നതിനും, ചികിത്സ അര്‍ഹിക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ പുതിയ സംവിധാനം വന്നതോടെ ഇത്തരക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കാന്‍ കഴിയുന്നു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ആയിരത്തിലധികം പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഹൃദയാഘാതം സംശയിക്കപ്പെട്ട 8 പേരെ കാര്‍ഡിയോളജിയില്‍ തക്കസമയത്ത് എത്തിച്ചു. രോഗികളെ കൊണ്ട് പോകുന്നതിന് അയ്യപ്പസേവാസംഘം വൊളന്റിയര്‍മാരുടെ സേവനവും സഹാസ് കാര്‍ഡിയോളജി സെന്റര്‍ ഐസിസിയൂ വില്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രണ്ട് കാര്‍ഡിയോളജിസ്റ്റുകളുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഹാസ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.വാസുദേവന്റെ നേതൃത്വത്തിലാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.













Discussion about this post