ശബരിമലയില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മകരജ്യോതി ദര്‍ശിക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രത്യേക പാസ് ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ പാസ് എടുക്കുന്നവര്‍ക്ക് ഫ്‌ളൈ ഓവറില്‍ നിന്ന് മകരജ്യോതി ദര്‍ശിക്കാം. മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് ഗസ്റ്റ് ഹ#ൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. പാസ് ലഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുടെ പേര് വിവരങ്ങള്‍ ദേവസ്വംബോര്‍ഡിന് മുന്‍കൂട്ടി സമര്‍പ്പിക്കണം.
അയ്യപ്പഭക്തന്‍മാര്‍ക്ക് സന്നിധാനത്ത് നല്‍കിവരുന്ന കുടിവെള്ളം ശബരീപീഠം വരെ വ്യാപിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. സന്നിധാനത്തും പുല്ലുമേട്ടിലും ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ചീഫ് വിജിലന്‍സ് ഓഫീസര്‍ സി.പി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മോഹന്‍ദാസ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ സി.പത്മകുമാര്‍, പ്രസാദവിതരണം സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.രാജശ്രീ, വാട്ടര്‍ അതോറിട്ടി, പൊതുമരാമത്ത്, പൊലീസ്, വനം,എക്‌സൈസ്, ആരോഗ്യം, അഗ്നിശമനസേന, മലിനീകരണ നിയന്ത്രണബോര്‍ഡ്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.













Discussion about this post