ഗുരുവായൂര്‍: സ്രാമ്പിക്കല്‍ ഭഗവതിക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 3 വരെ നടക്കും. 21ന് രാവിലെ ഗണപതിഹോമത്തോടെ ഉത്സവത്തിനു തുടക്കമാവും. രാത്രി നാഗക്കളമാണ്. 28 വരെ വിവിധ കളങ്ങള്‍ നടക്കും. മാര്‍ച്ച് ഒന്നിന് രാവിലെ വിശേഷാല്‍ ചടങ്ങുകള്‍, 2ന് പ്രതിഷ്ഠാദിന പരിപാടികള്‍, ഭഗവതിസേവ എന്നിവ നടക്കും.
ഉത്രട്ടാതി മഹോത്സവ ദിനമായ മാര്‍ച്ച് 3ന് രാവിലെ ക്ഷേത്രസന്നിധിയില്‍ നാണയപ്പറ നടക്കും. ഉച്ചയ്ക്ക് എഴുന്നള്ളിപ്പ്, വൈകീട്ട് പേരകം ശിവക്ഷേത്രത്തില്‍ നിന്ന് താലം എഴുന്നള്ളിപ്പ്, വെടിക്കെട്ട്, സിനിമാ പ്രദര്‍ശനം എന്നിവയുണ്ടാകും.













Discussion about this post