ആലുവ: എടയപ്പുറം ശ്രീ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് തന്ത്രി ആമ്പല്ലൂര്‍ പുരുഷന്‍ ശാന്തിയുടെയും മേല്‍ശാന്തി ചേര്‍ത്തല അനീഷിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി.
എസ്.എന്‍.ഡി.പി യോഗം ശാഖാ പ്രസിഡന്റ് കെ.എം. രവി, സെക്രട്ടറി വി. ഭാസ്കരന്‍, വൈസ് പ്രസിഡന്റ് സി.ഇ. ഗോപാലന്‍, ദേവസ്വം മാനേജര്‍ സി.കെ. ശ്രീധരന്‍, ഉത്സവ കമ്മിറ്റി രക്ഷാധികാരി അശോകപുരം നാരായണന്‍, കണ്‍വീനര്‍ കെ.കെ. അജിത്കുമാര്‍, ജോയിന്റ് കണ്‍വീനര്‍ പി.സി. ഷാബു, പുനരുദ്ധാരണ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. ചെല്ലപ്പന്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വിളക്കിനെഴുന്നുള്ളിപ്പിനും അത്താഴപൂജയ്ക്കും ശേഷം എസ്.എന്‍.ഡി.പി യോഗം വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നൃത്തനൃത്ത്യങ്ങള്‍ നടന്നു. അഞ്ചാം തീയതി ഉത്സവം സമാപിക്കും. 12ന് പ്രതിഷ്ഠാദിന മഹോത്സവം നടക്കും.













Discussion about this post