നേമം : വെള്ളായണി ഭദ്രകാളി ക്ഷേത്രത്തിലെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വീടുകളില്‍ നിറപറ എഴുന്നള്ളിപ്പ് നടക്കും. കല്ലിയൂരില്‍ എഴുന്നൂറ്റി തൊണ്ണൂറു വീടുകളില്‍ എഴുന്നള്ളിപ്പ് ഉണ്ടാകും. 11 ന് രാത്രി ഏഴിന് കളങ്കാവല്‍, 14ന് രാത്രി 10.30ന് ഉച്ചബലി, രാത്രി 1.45ന് പാപ്പനംകോട് ദിക്കുബലി എഴുന്നള്ളിപ്പ്. 22ന് രാത്രി 7ന് കളങ്കാവല്‍, 24ന് രാത്രി 11ന് ഉച്ചബലി, രാത്രി 1.45 ന് കോലിയക്കോട് ദിക്കുബലിക്ക് എഴുന്നള്ളിപ്പ.് 28ന് രാത്രി 9.30 ന് കച്ചേരിനട എഴുന്നള്ളിപ്പ്. 31 ന് വൈകുന്നേരം ആറിന് കളങ്കാവല്‍ , ഏപ്രില്‍ ഒന്നിന് രാവിലെ 9.30 ന് അശ്വതി പൊങ്കാല, ഉച്ചയ്ക്ക് 12.45 ന് പൊങ്കാല നിവേദ്യം, മൂന്നിന് രാത്രി 11ന് ഉച്ചബലി, രാത്രി രണ്ടിന് പൊന്നുമംഗലത്ത് വീടുകളില്‍ എഴുന്നള്ളിപ്പ്. ഏഴിന് രാത്രി ഏഴിന് കളങ്കാവല്‍. ഒമ്പതിന് രാവിലെ 3.45 ന് കിഴക്കേക്കരയില്‍ എഴുന്നള്ളിപ്പ് . 10 ന് വൈകുന്നരം ആറിന് പടിഞ്ഞാറെക്കരയില്‍ എഴുന്നള്ളിപ്പ്. 11 ന് രാത്രി 10ന് വൈകുന്നേരം ആറിന് പടിഞ്ഞാറെക്കരയില്‍ എഴുന്നള്ളിപ്പ്. 11 ന് രാത്രി 10ന് ഉച്ചബലി.
തുടര്‍ന്ന് വടക്കേക്കര എഴുന്നള്ളിപ്പ് . 12ന് പകല്‍ 11 ന് ഒഴിവുബലി തുടര്‍ന്ന് കളങ്കാവല്‍. 14ന് രാവിലെ 9.30 ന് കൊടിയേറ്റ്. 22 ന് രാത്രി 10.15 ന് പറണേറ്റ്. 23 ന് രാവിലെ ഏഴിന് നിലത്തില്‍പ്പോര്, വൈകുന്നേരം 5.30ന് ആറാട്ട്, രാത്രി 10.15 ന് താലിപ്പൊലിയോടുകൂടി തങ്കത്തിരുമുടി അകത്തെഴുന്നള്ളിക്കുന്നതോടുകൂടി ഉത്സവം സമാപിക്കും.













Discussion about this post