ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്ക് പുണ്യദര്‍ശനമായി. ഇന്നലെ രാത്രി 12ന് ആസ്ഥാനമണ്ഡപത്തില്‍ നടന്ന ഏഴരപ്പൊന്നാന ദര്‍ശനത്തിനും വലിയകാണിക്കയ്ക്കും സാക്ഷ്യംവഹിക്കാന്‍ വിവിധ ദേശങ്ങളില്‍നിന്നായി ഭക്തജനപ്രവാഹമായിരുന്നു. രാത്രി 11.30ന് ശ്രീകോവിലില്‍നിന്നും ഭഗവാനെ എഴുന്നള്ളിച്ച് പുഷ്പാലംകൃതമായ ആസ്ഥാനമണ്ഡപത്തിലെ പീഠത്തില്‍ പ്രതിഷ്ഠിച്ചു. ഭഗവാന്റെ തിടമ്പും ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകളും ദീപപ്രഭയില്‍ തിളങ്ങിനില്‍ക്കെ 12ന് ആസ്ഥാനമണ്ഡപത്തിന്റെ വാതിലുകള്‍ തുറന്നു. പതിനായിരക്കണക്കിനു കണ്ഠങ്ങളില്‍നിന്നും പഞ്ചാക്ഷരീമന്ത്രമുയര്‍ന്നു. ഓംകാരത്താല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മണിക്കൂറുകളായി ഭക്തിപൂര്‍വം കാത്തുനിന്നിരുന്ന ഭക്തജനങ്ങള്‍ ദര്‍ശനപുണ്യം നേടി.













Discussion about this post