കണ്ണൂര്‍: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ശ്രീരാമനവമി ആദ്ധ്യാത്മിക സമ്മേളനം കണ്ണൂര്‍-കാസര്‍ഗോഡ് അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പ്രത്യേക അനുഗ്രഹ പ്രഭാഷണം ചിന്മയമിഷന്‍ പ്രതിനിധി സ്വാമിനി അപൂര്‍വാനന്ദ സരസ്വതി നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രചാര്‍പ്രമുഖ് പ്രജില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.എസ്.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീരാമനവമി സന്ദേശം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വിളംബരം ചെയ്തു. അഴീക്കോട് സ്വാമി ആത്മചൈതന്യപുരി, ആവദൂതാശ്രമം സാധു വിനോദ്ജി, എന്‍എസ്എസ് പ്രതിനിധി പി.നാരായണന്‍ നമ്പ്യാര്‍, വിഎച്ച്പി പ്രതിനിധി പ്രകാശന്‍മാസ്റ്റര്‍, ശ്രീനാരായണധര്‍മ്മവേദി ഡയറക്ടര്‍ബോര്‍ഡ് അംഗം ചൈത്രം വിനോദ്, കെ.ജി.ബാബു എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ശ്രീരാമനവമിരഥയാത്ര ജനറല്‍കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post