തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ സ്വീകരിക്കുന്നതിന് മേയര്‍ അഡ്വ. ചന്ദ്രികയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം എം.എ. വാഹിദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റ് സന്നദ്ധ സംഘടനകള്‍, ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
മന്ത്രി വി.എസ്. ശിവകുമാര്‍, എം.എ. വാഹീദ് എം.എല്‍.എ. എന്നിവര്‍ രക്ഷാധികാരികളായും മേയര്‍ ചെയര്‍മാനായും ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍ വൈസ് ചെയര്‍മാനായും കരിക്കം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍ ജനറല്‍ കണ്‍വീനറായും കടകംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. ഗോപകുമാര്‍, കൗണ്‍സിലര്‍മാരയ എസ്. ശാന്തിനി, ബി. ശ്രുതി, എന്‍. അജിത്ത്കുമാര്‍, ജി. ലതാമങ്കേഷ്‌കര്‍,ജോണ്‍സണ്‍ ജോസഫ്, കരിക്കകം റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ കണ്‍വീനര്‍മാരായും സ്വാഗതംസംഘം രൂപവത്കരിച്ചു. ഉത്സവം ഏപ്രില്‍ 5 മുതല്‍ 11 വരെ നടക്കും.













Discussion about this post