തിരുവനന്തപുരം: പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം 23 മുതല്‍ മെയ് 2 വരെ നടക്കും. 23ന് രാവിലെ 9ന് കൊടിയേറ്റ്, 10ന് ഓണവില്ല് സമര്‍പ്പണം, രാത്രി 7.30ന് ഭക്തിഗാനമേള. 24ന് രാവിലെ 10ന് ഭാഗവതപാരായണം, വൈകിട്ട് 8.30ന് മംഗളാരതി. 25ന് രാവിലെ 7ന് പുരുഷസൂക്തജപം, വൈകിട്ട് 7.45ന് ഭാഗവതപുരാണം സമീക്ഷ. 26ന് രാവിലെ 10ന് തിലകഹോമം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമം. 27ന് ഉച്ചയ്ക്ക് 12ന് ശനിശാന്തിഹോമം, വൈകിട്ട് 7.30ന് ഭാഗവതപുരാണ സമീക്ഷ.
28ന് രാവിലെ 7ന് പുരുഷസൂക്തജപം, വൈകിട്ട് 5.30ന് ഐശ്വര്യപൂജ. 29ന് രാവിലെ 10.30ന് നവഗ്രഹശാന്തിഹോമം, വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. 30ന് രാവിലെ 11ന് നവകപഞ്ചഗവ്യ കലശാഭിഷേകം, 2ന് ഘോഷയാത്ര, 7.30ന് ഭക്തിഗാനമേള.
മെയ് 1ന് വൈകിട്ട് 5ന് ഭക്തിഗാനസുധ, രാത്രി 7.30ന് സംഗീതനൃത്തസന്ധ്യ. 2ന് രാവിലെ 11.30ന് ആനയൂട്ട്, വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര, 5.30ന് ആറാട്ട്.













Discussion about this post