ചെങ്ങന്നൂര്‍: മഹാദേവ ക്ഷേത്രത്തിന്റെ ആറാട്ടുകടവായ മിത്രപ്പുഴക്കടവ് പുനരുദ്ധരിക്കും. ചെങ്ങന്നൂര്‍ ദേവിയുടെ തൃപ്പൂത്താറാട്ട് നടക്കുന്ന കടവ് കൂടിയായ ഇവിടെ നേരത്തെ സംരക്ഷണവേലി നിര്‍മിച്ചിരുന്നത് ജീര്‍ണിച്ചത് നീക്കി പുതിയത് നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായ കെ. ബാബു ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തൃപ്പൂത്താറാട്ട് നടക്കാറുള്ള ഭാഗത്ത് ചെളിയും മാലിന്യവും പുര്‍ണമായും നീക്കുന്നതിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. തൃപ്പൂത്താറാട്ട് നടക്കുന്ന ഭാഗത്ത് എട്ടുമീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ വീതിയിലും പ്ലാറ്റ് ഫോം നിര്‍മിക്കാന്‍ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.













Discussion about this post